ദൈവത്തിന്‍ സ്വന്തം നാട് ..

ദൈവത്തിന്‍ സ്വന്തം നാടാണിത്..
ജലസമൃദ്ധമാണീ മണ്ണ്
എങ്ങും എന്നും ഹരിത മയമീ മണ്ണ്
സാക്ഷര സമ്പന്നം ഈ മണ്ണ്
ദൈവത്തിന്‍, സ്വന്തം നാടാണിത്..
സോഷ്യലിസവും സ്വാതന്ത്ര്യവും
അവകാശബോധവും സമരവീര്യവും
രാഷ്ട്രീയബോധവും മതേതരത്വവും
ഇവിടെകഴിഞ്ഞേ മറ്റെങ്ങുമുള്ളു
ദൈവത്തിന്‍, സ്വന്തം നാടാണിത്..
നമ്മോളം മാധ്യമ സ്വീകാര്യമാര്‍ക്കുമില്ലാ
ഇത്രമേല്‍ നര്‍മ ബോധ്മാര്‍ക്കുമില്ല
ആസ്വാദന മികവാര്‍ക്കുമില്ല
വിമര്‍ശന ബുദ്ധിയാര്‍ക്കുമില്ല
ദൈവത്തിന്‍, സ്വന്തം നാടാണിത്..
അന്നാദ്യമായി മറുനാട്ടില്‍
പ്രവസിക്കൂട്ടത്തില്‍ ചേരുമ്പോള്‍
ഭൂമി മലയാളത്തെ പറയുവാന്‍
നൂറു നാവായിരുന്നെനിക്ക്
ദൈവത്തിന്‍, സ്വന്തം നാടല്ലെ അത് ..
ആ സുന്ദര ഭുമിയെന്‍
സംസ്കാര പെരുമയല്ലെ
ഞാനുമതിന്‍ ഭാഗമല്ലേ
അഭിമാന പൂരിതമായന്തരംഗം
ദൈവത്തിന്‍, സ്വന്തം നാടല്ലെ അത് ..
...............
കാലമേറെ ചെന്നപ്പോള്‍
യാത്രകളേറെ കഴിഞ്ഞപ്പോള്‍
ഇടങ്ങളേറെ കണ്ടപ്പോള്‍
മറ്റു സംസ്കാരങ്ങളെ അറിയുമ്പോള്‍
മനസ്സ് ചോദിക്കുന്നു...
ശരിക്കും, നമ്മുടേത് ദൈവത്തിന്‍ സ്വന്തം നാടോ?
ദൂരദേശ വാസവും പ്രവാസി ചര്‍ച്ചകളും
ഓണ്‍ലൈന്‍ പത്രങ്ങളും നേര്‍ക്കാഴ്ചകളും
നല്കിയതാവാം ഈ ഉള്‍ക്കാഴ്ച..
കാഴ്ചപാടുകള്‍ മാറുന്നല്ലോ ദൈവമേ
ശരിക്കും, നമ്മുടേത് ദൈവത്തിന്‍ സ്വന്തം നാടോ?
നാട്ടിലെ ഗുരുജനങ്ങളും പാഠപുസ്തകങ്ങളും
സാംസ്‌കാരിക നായകരും നേതാക്കളും
പറഞ്ഞു പോലിപ്പിച്ചതല്ലെയിത് ..
എന്റേത് കൂപ മണ്ടുകത്തിന്‍ തോന്നല്ലലെ
ശരിക്കും, നമ്മുടേത് ദൈവത്തിന്‍ സ്വന്തം നാടോ?
ജാതിക്കൊമരങ്ങളും മതമേധാവികളും
നിറഞ്ഞാടുന്ന അമിതരാഷ്ട്രീയവും
എന്നും നിറഞ്ഞു നില്‍ക്കുന്ന പീഡന കഥകളും
അര്‍ത്ഥമില്ലാത്ത, അന്തമില്ലാത്ത വിവാദങ്ങളും
അതേ, ഇവിടെ കഴിഞ്ഞേ മറ്റെങ്ങു മുള്ളു
ദൈവത്തിന്‍ സ്വന്തം നാടോ അത്?
അച്ഛന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ലവിടെ
പെണ്‍ മക്കളുണ്ട് വീട്ടില്‍
അമ്മ മാര്‍ക്കില്ല മനസമാധാനം
രാവേറെയായി, മകനെത്തിയില്ലാ ഇനിയും
ദൈവത്തിന്‍ സ്വന്തം നാടോ അത്?
കര്‍ത്തവ്യബോധം ലവലേശമില്ലാ
മദ്യപാനത്തില്‍ നമ്മുടെ മുന്നിലാരുമില്ലാ
ക്വട്ടേഷന്‍ ടീമുകള്‍ ഫാഷനല്ലെ
ആത്മഹത്യകള്‍ നമുക്കൊരു വാര്‍ത്തയല്ല
ദൈവത്തിന്‍ സ്വന്തം നാടോ അത്?
നല്ല റോഡില്ല, കര്‍ഷകര്‍ പേരിനു മാത്രമല്ലെ
വ്യവസായികള്‍ക്ക് പഥ്യമാണീയിടം
നിത്യവൃത്തിക്കായി പ്രവാസിയായിടേണം
ദൈവത്തിന്‍ സ്വന്തം നാടോ അത്?
ദൈവമുറങ്ങിയോ, സ്വന്തം നാട്ടില്‍
പരിഹാരമില്ലാഞ്ഞിട്ടോ കേള്‍ക്കാഞ്ഞിട്ടോ
അതോ അനുഭവിച്ച് പഠിക്കാനോ
ശരിയാകാന്‍ ഒരവസരം തരുകയില്ലെ
ഉണരൂ കൂട്ടരെ, മലയാളികളെ
അടിമയാകണ്ടാ മദ്യ മദിരാക്ഷിക്ക്
വേണ്ടാ നമുക്കനാവശ്യ വിവാദങ്ങള്‍
കിണറിനു പുറത്തു കടക്കാം നമുക്ക്
സ്വയം വിമര്‍ശനം ഒരു തുടക്കമല്ലെ
അധ്വാനിക്കാം, മാവേലി നാടായി മാറിടെണ്ടെ
പെരിതന്വാര്‍ത്ഥമാക്കിടെണ്ടെ
ദൈവത്തിന്‍, സ്വന്തം നാടാണിത്..
No comments:
Post a Comment