എത്ര ബുദ്ധിമുട്ടിയാണീ ഉറുമ്പുകള്‍ ഈ ലഡ്ഡു കഷണം ചുമന്നു കൊണ്ട് പോവുന്നത്. ഇവറ്റകള്‍ക്ക് ഇത് കഴിച്ചിട്ട് പോയാല്‍ പോരെ. എന്തിനാ ചുമന്നു കൊണ്ട് പോവുന്നെ.
എവിടെയാണിതൊക്കെ കൊണ്ട് പോവുന്നത്. കൂട്ടില്‍ കൊണ്ട് വയ്ക്കാനാണോ?
അല്ലെങ്കില്‍ തന്നെ ഇങ്ങനെ വരിയായി പോവുന്നത് എന്തിനാ? ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ പെയ്തിറങ്ങുന്നു.
ഇവിടെ ഇങ്ങനെ ഈ ഉറുമ്പുകളെ നോക്കിയിരികുമ്പോ സമയം പോവുന്നത് അറിയുന്നില്ല.
ഇവരുടെ വീട്ടില്‍ ഒരു റാണി ഉറുമ്പ് മാത്രമേ ഉള്ളു എന്ന് കേട്ടിട്ടുണ്ട്. അപ്പൊ ബാക്കി പെണ്‍ ഉറുമ്പുകള്‍ എവിടെ പോവും? ഈ ആണുങ്ങള്‍ തമ്മില്‍ അടിയൊന്നും ഇല്ലേ.
ആരാ ഇവരെയൊക്കെ ഈ ഡിസ്സിപ്ലിന്‍ പഠിപ്പിച്ചേ?
ചെറുതിലെ ഞാനെന്തിനാ ഈ പാവങ്ങളെ തീ വച്ച് കൊന്നത്. പണ്ടൊരു മുനി വയസു കാലത്ത് മരിച്ചപ്പോ നരകത്തില്‍ എത്തിയത്രെ. എന്തിനാ തപസു ചെയ്തു കഴിഞ്ഞ എന്നെ ഇവിടെ കൊണ്ട് വന്നതെന്ന് ചോദിച്ചപ്പോ, ചെറുതിലെ ഉറുമ്പുകളെ തീ വച്ച് കൊന്ന പാപത്തിനു ശിക്ഷ എന്ന് പറഞ്ഞത്രേ. എന്‍റെ ദൈവമേ, ശരിയായിരികുമോ? ഇവറ്റകള്‍ എന്നെ കടിച്ചിരുന്നില്ലല്ലോ?
എങ്ങനെയാ ഇവര്‍ക്കിങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത്? ഇത്രയും അധ്വാനിക്കുന്ന, അച്ചടക്കമുള്ള ഒരു സമൂഹത്തെ എന്തിനാ ഞാന്‍ വെറുതെ ഉപദ്രവിച്ചേ? ഇതൊക്കെ കണ്ടുള്ള മനുഷ്യ സഹജമായ അസൂയ കൊണ്ടോ? ആവണം.
ഉറുമ്പുകളെ, നിങ്ങളില്‍ നിന്നും ഞങ്ങള്‍ ധാരാളം പഠിക്കാനുണ്ട്.
ആനകളെ പോലും നിയന്ത്രിക്കുന്ന, ബഹിരാകാശത്ത് സമയത്തെ വെല്ലു വിളിച്ച സ്പീഡില്‍ പറക്കുന്ന, അണ്വായുധങ്ങള്‍ പോലും നിര്‍മ്മിക്കുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ ഈ ഗുണങ്ങളൊന്നും ഇനിയും പഠിക്കാന്‍ ആയില്ലല്ലോ.
പൊയ്കോളൂ വരിയായി... ഞാനിനി ഉപദ്രവിക്കില്ല. ഞങ്ങള്‍ നിങ്ങളെക്കാള്‍ ചെറിയ ജീവികള്‍ തന്നെ, അച്ചടക്കത്തില്‍ , അധ്വാനത്തില്‍ , ആശംസകള്‍ .......
----------*--------

No comments:
Post a Comment